---
title: "വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി"
english_title: "A POCSO case has been filed against the accused for sexually assaulting the student"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/117224/a-pocso-case-has-been-filed-against-the-accused-for-sexually-assaulting-the-student"
published_at: "2023-05-26T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470530ea5468_police.jpg"
keywords: []
---

# വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി

> **Lead Summary:** **വളയം**: വളയം പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പോക്സോ കേസ്. വളയം ടൗണിൽ കുയ്തേരി റോഡിൽ ഹോട്ടൽ നടത്തുന്ന വരയാലിലെ ആര്യമ്പത്ത് നിസാർ നെതിരെയാണ് കേസെടുത്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നത് പതിവാണെന്നും , കുട്ടി ഭയം കാരണം പുറത്ത് പറഞ്ഞിരുന്നില്ല.

## Article Content

**വളയം**: വളയം പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പോക്സോ കേസ്. വളയം ടൗണിൽ കുയ്തേരി റോഡിൽ ഹോട്ടൽ നടത്തുന്ന വരയാലിലെ ആര്യമ്പത്ത് നിസാർ നെതിരെയാണ് കേസെടുത്തത്. സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുന്നത് പതിവാണെന്നും , കുട്ടി ഭയം കാരണം പുറത്ത് പറഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം ദിവസം പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ വീണ്ടും അതിക്രമമുണ്ടായി. സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പിന്തുടർന്ന് നഗ്നതാ പ്രദർശനം നടത്തി. കുട്ടി മനസ്സികമായി തളർന്ന് അബോധാവസ്ഥയിൽ കുഴഞ്ഞ് വീണു.കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി.

ഡോക്ടർമാരുടെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെ നിർദേശപ്രകാരമാണ് കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. നേരത്തെ ഇയാളുടെ സഹോദരൻ സ്കൂൾ വിദ്യാർത്ഥിയെ സ്വവർഗ രതിക്ക് ഉപയോഗിക്കാൻ ശ്രമിച്ചതിന് കേസ് നിലവിലുണ്ടെന്നും പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/117224/a-pocso-case-has-been-filed-against-the-accused-for-sexually-assaulting-the-student)