വളയം : (nadapuramnews.in) ഒളിവിലായിരുന്ന വളയത്തെ പോക്‌സോ കേസ് പ്രതി അറസ്റ്റിൽ. വിദ്യാർത്ഥിനിയെ നിരന്തരം ശല്യം ചെയ്കയും നഗ്നത പ്രദർശനം ചെയ്യുകയും ചെയ്ത കേസിൽപ്രതിയായ കുയിതേരി വളയം റോഡിലെ അപ്സര ഹോട്ടൽ ജീവനക്കാരനായ ആര്യംബത്ത് കുണ്ടം ചാലിൽ നിസാറിനെ വളയം പൊലീസ് സബ് ഇൻസ്‌പെക്ടർ വിനീത് വിജയൻറെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി അസ്വസ്ഥത പ്രകടിപ്പിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്തതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതേ തുടർന്നാണ് ഇയാൾ രണ്ട് വർഷമായി നിരന്തരം വീട്ടിലേക്ക് പോകുന്ന വഴി ശല്യം ചെയ്യുകയായിരുന്നു എന്ന് രാക്ഷിതാക്കൾ അറിഞ്ഞത്. പിന്നീട് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു
sexual assault; Valayam POCSO case accused arrested