പാറക്കടവ്: (nadapuramnews.in) നാടിനോപ്പം നിന്ന് യുവതയുടെ കരുതൽ. കുരുന്നുകൾ എത്തും മുമ്പേ കുറുവന്തേരി യുപി സ്‌കൂളും പരിസരവും ഡിവൈഎഫ്ഐ ശുചീകരിച്ചു. ഡിവൈഎഫ്ഐ കുറുവന്തേരി യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ കുറുവന്തേരി യുപി സ്‌കൂളും പരിസരവും ശുചീകരിച്ചു.

പരിപാടി ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എ കെ ബിജിത്ത് ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി നിജിലേഷ്, മേഖലാ പ്രസിഡണ്ട് ശ്രീജിത്ത്, ട്രഷറർ ഷിബിൻ കെ ടി കെ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എൻ കുമാരൻ, സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാനിഷ് കുമാർ എന്നിവർ ആശംസകളർപ്പിച്ചു.
care of youth; DYFI cleaned Kuruvantheri UP School and its premises before the arrival of the children.