പുറമേരി: (nadapuramnews.in) പെരുമുണ്ടശ്ശേരി വട്ടപ്പൊയിൽ ശാഖ വനിതാ ലീഗ് കമ്മിറ്റി ഹാജിമാർക്കുള്ള യാത്രയയപ്പും വനിതാ ലീഗ് സംഗമവും സംഘടിപ്പിച്ചു . പരിപാടി കുറ്റ്യാടി മണ്ഡലം വനിത ലീഗ് പ്രസിഡണ്ട് സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഫൗസിയ ടീച്ചർ ആക്കൂൽ അധ്യക്ഷത വഹിച്ചു. പുറമേരി പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സബീത ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ആക്കൂൽ മീത്തൽ ഫാത്തിമ ഖിറാത്ത് നിർവഹിച്ചു.
പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് അലിമത്ത് എൻ കെ ,കദീജ പി.പി , ജസീല സി കെ ,സബീന എ എം ,സൽമ എ , ഫൗസിയ പി പി , റസീന സി, ഫൗസിയ എൻ ടി ,എന്നിവർ ആശംസ അർപ്പിച്ചു. സഫീറ ചിറയിൽ സ്വാഗതവും, സലീന സുലൈമാൻ സി കെ നന്ദിയും പറഞ്ഞു
Women's League Committee; A send-off for the pilgrims and a women's league meeting were organized