വളയം: (nadapuramnews.in) കേരളത്തിൽ അപൂര്‍വമായി പൂക്കുന്ന കള്ളിമുള്‍ച്ചെടി വളയത്ത് പൂവിട്ടു. കല്ലുനിര കാവിൽ പ്രദേശത്തെ മുക്കണം വെള്ളിയിൽ മാതയുടെ വീട്ടു തൊടിയിലാണ് ചെടി പൂത്തത്. മഴ ധാരാളം ലഭിക്കുന്ന കേരളത്തില്‍ വളരെ അപൂര്‍വമായ കള്ളിമുള്‍ച്ചെടി പൂത്തിട്ടുള്ളൂ.

വരൾച്ചയുള്ള പ്രദേശങ്ങളിലാണ് ഇവ സാധാരണ പൂക്കാറുള്ളത്. 'ഫോര്‍ബിയ മുകളംബറ്റിയ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടി ചില പ്രദേശങ്ങളില്‍ ഗോപുരക്കള്ളി എന്നും അറിയപ്പെടുന്നു. താമരമൊട്ടിനു സമാനമായ വലുപ്പത്തില്‍ വെളുത്ത നിറത്തിലാണ് പൂക്കള്‍ കാണപ്പെട്ടത്. കാക്ടസീ’ സസ്യകുടുംബത്തിലെ അംഗങ്ങളാണ്.
വരണ്ട സ്ഥലങ്ങളിൽ വളരുന്ന ഇവ വെള്ളം ലഭ്യമാകുമ്പോൾ ശേഖരിച്ച് സൂക്ഷിക്കും. ഏറെക്കാലം ജലം ഇല്ലാതെ ജീവിക്കും. കാണ്ഡവും മുള്ളുകളുമാണ് ചെടികളുടെ പ്രധാന ആകർഷണീയത. സാധാരണയായി പുഷ്പിക്കാത്ത ചെടിയായിട്ടാണു പരിഗണിക്കുന്നതെങ്കിലും ചില ഇനങ്ങളിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. ചിലയിനം ചെടികളിൽ ഭക്ഷ്യയോഗ്യമായ പഴങ്ങളും ഉണ്ടാകാറുണ്ട്.
A rare flowering cactus bloomed in the ring