വളയം: (nadapuramnews.in) സേവാഭാരതി വളയം ,അച്ചംവീട് സ്ഥാനീയ സമിതിയുടെ സംയുക്ത ആഭിമുഖ്യത്തിൽ നെഹ്‌റു യുവ കേന്ദ്ര സംസ്ഥാനതലത്തിലെ മികച്ച യുവജന ക്ലബ്ബ് പുരസ്കാരം നേടിയ പ്രണവം അച്ചംവീടിനെയും ഒപ്പം എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.

പ്രശസ്ത സാഹിത്യകാരനും ആധ്യാത്മിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ഡോ: ചേരുവാച്ചേരി രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സജീഷ് കെ പി , രവീന്ദ്രൻ ചുഴലി , കെ ടി കുഞ്ഞിക്കണ്ണൻ , സി എച്ച് രജനീഷ് , ബിനീഷ് ഏ.വി എന്നിവർ സംസാരിച്ചു.
Seva Bharati Ring; A congratulatory meeting was organized