എടച്ചേരി: (nadapuramnews.in) കച്ചേരി പൊതുജന വായനശാല ഉന്നത വിജയികളെ അനുമോദിച്ചു. എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനോടൊപ്പം, കുട്ടികൾക്ക് ഗൈഡൻസ് ക്ലാസ്സ് നൽകുകയും ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ് വി.കെ ചന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ടി.കെ. രഞ്ജിത്ത് കുമാർ ആമുഖഭാഷണം നടത്തി. രാജീവ് സദ്ഗമയ അധ്യക്ഷത വഹിച്ചു. സതി മാരം വീട്ടിൽ (വാർഡ് മെമ്പർ), കെ കെ കുഞ്ഞിരാമൻ മാസ്റ്റർ, കെ പി രമേശൻ, ഷീബ പവിത്രൻ സംസാരിച്ചു. കുന്നുംപുറം പ്രേമൻ, ടി കെ അമൽരാജ്, ഷൈനി ടീച്ചർ, ഷിബി, ആദിഷ്, ആരതി പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Concert Hall; Congratulations to the top winners