കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ മാലിന്യ മുക്ത കേരളം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളു - മന്ത്രി അഹമ്മദ് ദേവർ കോവിൽ

കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ മാലിന്യ മുക്ത കേരളം സാക്ഷാത്കരിക്കാൻ കഴിയുകയുള്ളു - മന്ത്രി അഹമ്മദ് ദേവർ കോവിൽ
Jun 5, 2023 11:23 PM | By Kavya N

വളയം: (nadapuramnews.in)  മാലിന്യ മുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമെ കഴിയുകയുള്ളൂവെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വളയം പഞ്ചായ്ത്ത് ഹരിത സഭ ഉദ്ഘാടനവും സമ്പൂർണ ശുചിത്വ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2024 ൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യ മുക്തമാക്കാനുള്ള മൂന്ന് ഘട്ടങ്ങളിലായുള്ള ഏക്ഷൻ പ്ളാനാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്. ഇതിലൂടെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യ മുക്ത പദ്ധതിയിൽ എത്തിക്കും. വാതിൽപ്പടി പാഴ് വസ്തു ശേഖരണത്തിലുണ്ടായ പുരോഗതി ഏറ്റവും പ്രധാന പെട്ടതാണെന്നും ആദ്യ ഘട്ടത്തിൽ 50 ശതമാനം വീടുകളിൽ എത്തിച്ചുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി.നിഷ, എം.കെ. അശോകൻ, കെ.വിനോദൻ, എം. സുമതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് കൃഷ്ണൻ, എം. ദിവാകരൻ, പി.കെ. ശങ്കരൻ, എ.കെ. രവീന്ദ്രൻ, ടി.ടി.കെ. ഖാദർഹാജി, സി.എച്ച്. ശങ്കരൻ, കെ. . ഗോവിന്ദൻ, പ്രിൻസിപ്പാൾ മനോജ് കുമാർ, ഹെഡ് മാസ്റ്റർ പി.രാജൻ ,സി.ബാലൻ, ഒ.പ്രേമൻ, രാജൻ . കെ , ഷബിത ടീച്ചർഎന്നിവർ പ്രസംഗിച്ചു. എസ്.എസ്. എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ എൺപത് വിദ്യാർത്ഥികൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ അനുമോദനം മന്ത്രി വിതരണം ചെയ്തു.

Garbage-free Kerala can be realized only through collective action - Minister Ahmed Dewar Kovil

Next TV

Related Stories
#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

Sep 21, 2023 08:16 PM

#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ടൗൺ ഉൾപ്പെടുന്ന സ്റ്റേറ്റ്...

Read More >>
#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

Sep 21, 2023 06:53 PM

#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത വെള്ളൂർ...

Read More >>
#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

Sep 21, 2023 11:33 AM

#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ...

Read More >>
#defame | തൂണേരിയിൽ വീട് തകർന്ന സംഭവം; ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്ന്

Sep 21, 2023 10:50 AM

#defame | തൂണേരിയിൽ വീട് തകർന്ന സംഭവം; ഗ്രാമപഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമെന്ന്

ഗ്രാമപഞ്ചായത്തിലെ വേറ്റുമ്മൽ പത്താം വാർഡിലെ പനോളാണ്ടി ലക്ഷംവീട്...

Read More >>
Top Stories