പണമല്ല പ്രശ്നം; പഠന സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എം ഇ ടി യുടെ പുതിയ സാരഥികൾ

പണമല്ല പ്രശ്നം; പഠന സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എം ഇ ടി യുടെ പുതിയ സാരഥികൾ
Jun 6, 2023 05:01 PM | By Kavya N

നാദാപുരം:  (truevisionnews.com)  പഠന സ്വപ്നങ്ങൾക്ക് പണം തടസമാകരുതെന്ന നിലപാടിൻ്റെ കരുത്തിൽ യുവതയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ എം ഇ ടി യുടെ പുതിയ സാരഥികൾ. മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസാരഥികൾ സ്ഥാനമേറ്റു. രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പ്രവാസി വ്യാപാരി യൂനുസ് ഹസ്സൻ, എഞ്ചിനീയർ നസീൻ കണ്ടാര പ്രമുഖ സംരംഭകൻ നരിക്കോൾ നാസർ എന്നിവർ യഥാക്രമം ചെയർമാൻ, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സഹഭാരവാഹികളായി കരയത്ത് അസീസ് ഹാജി (സിനിയർ വൈസ് ചെയർമാൻ), ടി.ടി കെ അമ്മദ് ഹാജി (വൈസ് ചെയർമാൻ), ചെറുവത്ത് കുഞ്ഞാലി ഹാജി (വൈസ് ചെയർമാൻ), നാത്ത് നാസർ മാസ്റ്റർ (വൈസ് ചെയർമാൻ), ഷഹറാസ് (സെക്രട്ടറി), യു വി സലീം (സെക്രട്ടറി), കെ.കെ സി അബ്ദുല്ല (സെക്രട്ടറി) എന്നിവരെയും ഭരണസമിതി അംഗങ്ങളായി പൊയിക്കര അമ്മദ് ഹാജി, എ.ടി ഇബ്രാഹിം ഹാജി, പാച്ചാക്കൽ അബു ഹാജി, പാട്ടത്തിൽ കാസിം, തായലാണ്ടി അബ്ദുറഹ് മാൻ, ഹമീദ് കല്ലുമ്മൽ എം.ടി ബഷീർ എന്നിവരെയും തെരഞ്ഞെടുത്തു.

ഒരു പുതിയ ടീം എന്ന നിലക്ക് ഒട്ടേറെ ലക്ഷ്യങ്ങളും സ്വപ്നങ്ങളുമായാണ് വന്നിട്ടുള്ളത്. എംഇടി യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നാനാമുഖ വികസനത്തിന് ഊന്നൽ നൽകുന്ന തരത്തിലുള്ളതായിരിക്കും മുന്നോട്ടുള്ള പ്രവർത്തനം, പുതിയ ദേശീയ വിദ്യഭ്യാസ നയം (National Education Policy) നിലവിൽ വന്നതിനെ തുടർന്ന് CBSE സ്കൂളുകളുടെ പ്രസക്തി മുമ്പത്തെതിനേക്കാൾ ഏറെ വർദ്ധിച്ചിരിക്കെ, എംഇടിയുടെ പ്രഥമ സ്ഥാപനമായ സ്കൂളിന്റെ പ്രദേശത്തെ ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രം ആക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അടുത്ത വർഷത്തോടുകൂടി കെ. ജി ക്ലാസുകൾക്കായി ഒരു പ്രത്യേക ബ്ലോക്ക് ഉണ്ടാക്കാനും വൈകാതെ സിബിഎസി - പ്ലസ് വൺ ആരംഭിക്കാനും ഉദ്ദേശിക്കുന്നു. പ്ലസ് വൺ പഠിക്കുന്ന കുട്ടികളെ രാജ്യത്തെ മത്സരപ്പരീക്ഷകൾക്ക് പ്രാപ്തരാക്കാനുതകും വിധം ആവശ്യമായ കോച്ചിങ്ങ് നൽകാനുള്ള പദ്ധതിയും മുന്നിലുണ്ട്.

താഴെ കാസ്സുകളിലുള്ള കുട്ടികളുടെ സമഗ്ര വളർച്ചക്കായി അക്കാദമികേതര വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നതിന് പുറമെ ഈ വർഷം മുതൽ ഒരു സമ്പൂർണ്ണ ഇംഗ്ലീഷ് വൽകൃത സ്കൂൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാനായി സ്കൂളിൽ ഒരു അക്കാഡമിക് ഡയറക്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പ്രദേശത്തെ ഏറ്റവും ആദ്യത്തെ സ്വാശ്രയ കോളേജെന്ന നിലക്ക് എം.ഇ ടി യിലെ അക്കാദമിക നിലവാരം ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട് എന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളോട് കിടപിടിക്കത്തക്ക രീതിയിലായിരിക്കണം ക്യാമ്പസിലെ സംവിധാനങ്ങൾ എന്നതാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്ന ആശയം. പ്രസ്തുത ലക്ഷ്യസാക്ഷാൽക്കാരത്തിനായി ആവശ്യമായ ഭൗതികസൗകര്യങ്ങൾ ഒരുക്കാനും ഏറ്റവും നൂതനമായ സംവിധാനങ്ങൾ ആവിഷ്കരിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

കൂടാതെ പ്രദേശത്തെ ജനങ്ങളുടെ ഉന്നത വിദ്യാഭ്യാസവും കരിയറും ലക്ഷ്യം വെച്ചുകൊണ്ട് നിലവിലെ സാമ്പ്രദായിക കോഴ്സുകൾക്ക് പുറമെ, പുതിയ വിദ്യാഭ്യാസ സംരംഭങ്ങൾക്ക് തുടക്കം കുറിക്കണമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു. വരും വർഷങ്ങളിൽ തൊഴിലധിഷ്ഠിതമായ കോഴ്സുകൾക്ക് മുൻഗണന കൊടുത്തുകൊണ്ടുള്ള ഒരു സമീപനമായിരിക്കും എം ഇ ടി യുടേത്. കൂടാതെ ഈ വർഷം മുതൽ കോളേജിൽ അക്കാദമികതലത്തിൽ മികവുപുലർത്തുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കും സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്കും സ്കോളർഷിപ്പുകൾ നൽകും.

വിവിധ കോഴ്സുകളിലായി വ്യത്യസ്ത സെമസ്റ്ററുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പിനുള്ള അവസരം ലഭ്യമാകുക. അപ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും അനാഥരായ കുട്ടികൾക്കും തങ്ങളുടെ സാമ്പത്തികാവസ്ഥ അടിസ്ഥാനമാക്കി സ്കോളർഷിപ്പുകൾ ലഭ്യമാക്കും.

ഇതിനുപുറമെയാണ്. അക്കാദമികേതര/കായികമേഖലയിൽ മികവ് പുലർത്തുന്നതോ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതോ ആയ കുട്ടികൾക്ക് മാനേജ്മന്റ് ക്വോട്ടയിൽ തങ്ങളുടെ പ്രവേശനം എളുപ്പമാക്കുന്ന തരത്തിൽ നൽകുന്ന മാനേജ്മന്റ് ക്വോട്ടാ ഇളവുകൾ ഇത്തരം കുട്ടികൾക്ക് അഡ്മിഷനുള്ള മാനദണ്ഡങ്ങൾ ഇളവ് ചെയ്തുകൊണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Money is not the problem; New drivers of MET to give wings to learning dreams

Next TV

Related Stories
#MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം

Sep 21, 2023 09:23 PM

#MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം

പഞ്ചായത്തും,ആരോഗ്യ വകുപ്പും ഹോട്ടൽ, കൂൾബാർ തുടങ്ങിയ സ്ഥലങ്ങളിൽ സംയുകതമായി മിന്നൽ പരിശോധന...

Read More >>
#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

Sep 21, 2023 08:16 PM

#JaljeevanMission | ജലജീവൻ മിഷന്റെ ഭാഗമായി സ്റ്റേറ്റ് ഹൈവെയിൽ കുഴിയെടുക്കുന്നത് തടഞ്ഞു

നാദാപുരം പഞ്ചായത്തിലെ ചേലക്കാട് ടൗൺ ഉൾപ്പെടുന്ന സ്റ്റേറ്റ്...

Read More >>
#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

Sep 21, 2023 06:53 PM

#ajithadeath | ദുരൂഹതയില്ലെന്ന്; കോടഞ്ചേരിയിലെ അജിതയുടെ മൃതദേഹം സംസ്കരിച്ചു

അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത വെള്ളൂർ...

Read More >>
#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

Sep 21, 2023 11:33 AM

#joboppertunity | തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ സൊസൈറ്റി

തൊഴിലവസരം; നാദാപുരം മേഖലയിൽ തൊഴിലവസരവുമായി തൂണേരിയിലെ സഹകരണ...

Read More >>
Top Stories