വാണിമേൽ: (nadapuramnews.in) മാലിന്യ നിർമ്മാർജ്ജനത്തിലൂടെയും സമ്പൂർണ്ണ ശുചിത്വത്തിലൂടെയും നവകേരളം സൃഷ്ടിക്കാൻ ലക്ഷ്യം വെച്ച് കൊണ്ട് നടപ്പിലാക്കുന്ന വാണിമേലിലെ കർമ്മ പരിപാടികൾക്ക് ഹരിതസഭ രൂപം നൽകി. 2024 ഓടെ വാണിമേൽ മാലിന്യ മുക്തമാക്കി ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയും വിധം വിവിധ പദ്ധതികൾക്കാണ് രൂപം നൽകിയത്.

ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ വർക്കർമാർ, അംഗൻവാടി, പഞ്ചായത്ത് ഉദ്യോഗസ്ഥർ, വളണ്ടിയർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഈ സംരംഭം വിജയിപ്പിക്കാനാണ് തീരുമാനം. നമ്മുടെ പ്രവർത്തനങ്ങളുടെ സമഗ്ര അവലോകനവും, ഈ രംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കുന്ന പരിപാടിയും ഇന്നത്തെ യോഗത്തിൽ നടന്നു.പരിപാടി ഉദ്ഘാടനം പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ നിർവഹിച്ചു.
വൈ. പ്രസിഡൻ്റ് സെൽമ രാജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാന്മാരായ ഫാത്തിമ കണ്ടിയിൽ, ചന്ദ്രബാബു, മുഫീദ തട്ടാങ്കണ്ടി, മെമ്പർമാരായ മജീദ് എം.കെ, സൂപ്പി കല്ലിൽ, കുഞ്ഞമ്മദ് ചേലക്കാടൻ, മിനി കെ.പി, ജാൻസി, റസാക്പറമ്പത്ത്, വി.കെ. മൂസ്സ, ഷൈനി എ.പി, സിക്രട്ടറി ഇബ്രാഹിം കെ.സി, അഷറഫ് കൊറ്റാല, അശോകൻ മാസ്റ്റർ, മമ്മു എ.കെ, സാവിത്രി എന്നിവർ സംസാരിച്ചു.
Sundara Village; Vani will be cleared of garbage