നാദാപുരം : (nadapuramnews.in) തുണേരി ഗ്രാമ പഞ്ചായത്തിലെ വെള്ളൂരിലെ വിവ ആർട്സ് & സ്പോർട്സ് ക്ലബ് ഓഫീസ് തുണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം പരിപാടിയിൽ കല, കായിക, വിദ്യാഭ്യാസ മേഖലയിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ രജില കിഴക്കും കരമൽ അധ്യക്ഷത വഹിച്ചു.

എൻ വൈ കെ കോർഡിനേറ്റർ അതുൽ പട്ടാർ മുഖ്യ അതിഥി ആയി. കെ പി സി തങ്ങൾ, പി പി സുരേഷ് കുമാർ, സി എച്ച് വിജയൻ, സി കെ സത്യൻ, സുരേന്ദ്രൻ തുണേരി, ഫസൽ മാട്ടാൻ, എ പി റിയാസ്, റംഷി നാമത്ത്,പി കെ സി ഹമീദ്, ഷി ജിത്ത് അടുംകുടി, ഐ വി കുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Viva Arts & Sports Club Vellore office inaugurated