നാദാപുരം: (nadapuramnews.in) നാളികേര കർഷകരെ സംരക്ഷിക്കുന്നതിന് വേണ്ടി യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് ആരോപിച്ച് പിണറായി സർക്കാറിന്റെ നിലപാടിനെതിരെയും കർഷക കോൺഗ്രസ് പ്രവർത്തകന്മാർ നാളികേരത്തിന് റീത്ത് സമർപ്പിച്ച പ്രതിഷേധിച്ചു.

നാദാപുരം നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് സോജൻ ആലക്കൽ അധ്യക്ഷത വഹിച്ചു.കോരം കോട്ട് മൊയ്തു മുഖ്യപ്രഭാഷണം നടത്തി.
ആവോലം രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, ജമാൽ കോരം കോട്ട് , അഡ്വ. കെ എം രഘുനാഥ്, യുകെ വിനോദ് കുമാർ, അശോകൻ തൂണേരി, കെ പവിത്രൻ, കോടികണ്ടി മൊയ്തു, സാജിദ് മാസ്റ്റർ,വികെ ബാലമണി, കെ ടി കെ അശോകൻ, വത്സലകുമാരി ടീച്ചർ, വി വി റിനീഷ് എന്നിവർ സംസാരിച്ചു
Farmers' Congress presents a wreath to the coconut