വളയം: (nadapuramnews.in) ഗ്രാമപഞ്ചായത്തിൽ പയ്യേരിക്കാവ് - പുഞ്ച - കൊക്രി റോഡിന്റെയും ഒയ്യാല - മാവുള്ള ചാലിൽ -വട്ടച്ചോല റോഡിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് കൂടത്താംകണ്ടി എന്നിവർ നിർവ്വഹിച്ചു.

വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. പയ്യേരിക്കാവ് - പുഞ്ച - കൊക്രി റോഡിന് 84 ലക്ഷവും ഒയ്യാല - മാവുള്ള ചാലിൽ -വട്ടച്ചോല റോഡിന് 38 ലക്ഷവും വിനിയോഗിച്ചു.
ജനപ്രതിനിധികളായ കെ വിനോദൻ, എം സുമതി, എം കെ അശോകൻ, കെ.കെ ഇന്ദിര, സി.പി അംബുജം വി.കെ രവി, നസീമ എൻ, സിനില പി.പി, കെ.കെ വിജേഷ്, കെ.ടി ഷബിന, എ.കെ രവീന്ദ്രൻ, കെ ചന്ദ്രൻ, സി എച്ച് ശങ്കരൻ, കെ.ടി കുഞ്ഞിക്കണ്ണൻ, പി വിനീഷ് എന്നിവർ സംസാരിച്ചു.
Two roads were inaugurated in Valayam