നാദാപുരം: (nadapuramnews.in) പേരോട് എം.ഐ.എമ്മിൽ മാനേജ്മെൻ്റ് കമ്മിറ്റി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന സംഗമം സംഘടിപ്പിച്ചു .പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ കുടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു.

പ്ലസ് ടു വിന് 93 ശതമാനവും 25 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് ഗ്രേഡും ലഭിച്ചു. അനുമോദന സംഗമത്തിൽ സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഷാഹിന വിദ്യാർത്ഥികൾക്ക് ഉപഹാരം സമ്മാനിച്ചു.
ചടങ്ങിൽ ബംഗ്ലത്ത് മുഹമ്മദ്, എൻ.അഹമ്മദ് മുൻഷി, പ്രിൻസിപ്പൾ വി.പി.നസീർ, എ.കെ.സലീം, മൊയ്തു പറമ്പത്ത്, കെ.അബ്ദുൽ ജലീൽ, സി.അബ്ദുൽ ഹമീദ്, എം.കെ.കുഞ്ഞബ്ദുല്ല, മുഹമ്മദ് മേച്ചേരി, റഫീഖ് മരുന്നോളി, കെ.പി.റഷീദ്, ജയകുമാർ, കെ.പി.സി.തങ്ങൾ, റൈഹാനത്ത് എ.അബ്ദുൽ ബഷീർ, എം.ടി.ബഷീർ, എ.മൂസ മാസ്റ്റർ, ടി.പി അബ്ദുസലാം തുടങ്ങിയവർ സംസാരിച്ചു.
Perode congratulated the students who achieved high marks in MIM