നാദാപുരം : (nadapuramnews.in) "നാദാപുരം കടത്തനാടിന്റെ എഡ്യുക്കേഷണൽ ഹബ്ബ് ". എം ഇ ടി യുടെ സ്ഥാപക നേതക്കളുടെ സ്വപ്നം പൂവണിയുന്നു. ഏരോത്ത് മൂസ ഹാജി ഉൾപ്പെടെയുള്ള പൂർവസൂരികളുടെ കഠിനാധ്വാനം വെറുതെയായില്ല. കല്ലാച്ചി പാലോംചോല കുന്നിന്റെ മനോഹരിത പശ്ചാതലത്തിൽ ഉയർന്ന് നിൽക്കുന്ന എം ഇ ടി വിദ്യാഭ്യാസ രംഗത്ത് പുതിയ ഉയരങ്ങൾ തേടുകയാണ്.
മുസ്ലിം എജുക്കേഷൻ ട്രസ്റ്റിന്റെ (എംഇടി ) പുതിയ ഭരണസാരഥികൾ ആഗോളതലത്തിൽ വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുസരിച്ച് വിദ്യാർഥികൾക്ക് നൂതനമായ അവസരങ്ങൾ ഒരുക്കുകയാണ്.
ഡിഗ്രി പഠനത്തോടൊപ്പം തൊഴിൽ മികവ് പുലർത്താൻ സഹായകമാകുന്ന രീതിയിൽ ഡിപ്ലോമ കോഴ്സുകളും ഇവിടെ ചെയ്യാൻ അവസരം ഒരുക്കും. എം ഇ ടിൽ നിന്ന് പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ് ഇൻറർവ്യൂ സംഘടിപ്പിക്കും. ഗൾഫ് മേഖലയിൽ സാന്നിധ്യം അറിയിച്ച വിവിധ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് അവസരം ഒരുക്കുവാൻ ഇടപെടൽ നടത്തും. എംഇടിസ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണവും ഉപയോഗപ്പെടുത്തും.
അടുത്തവർഷത്തോടെ കെജി ക്ലാസുകൾക്കായി പ്രത്യേക ബ്ലോക്ക് ആരംഭിക്കുകയും സിബിഎസ്ഇ പ്ലസ് വൺ ക്ലാസ് ആരംഭിക്കുകയും ചെയ്യുന്നതോടെ കെജി മുതൽ പി ജി വരെ എന്ന ലക്ഷ്യം പൂർത്തീകരിക്കും. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ദേശീയതലത്തിലെ വിവിധ മത്സര പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകും.
പഠനത്തിൽ പിന്നോക്കം പോകുന്നവർക്കും സെമസ്റ്റർ നഷ്ടപ്പെടുന്നവർക്കും പ്രത്യേക ശ്രദ്ധ നൽകും. എം ഇ ടി യുടെ വികസനത്തിന്പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താൻ വേണ്ടി ജനപ്രതിനിധികൾ, വിദ്യാർത്ഥി സംഘടന പ്രവർത്തകർ മാധ്യമപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റികൾ രൂപീകരിക്കും - എം ഇ ടി സെക്രട്ടറി സലീൽ കണ്ടാര അറിയിച്ചു.
Nadapuram is now an educational hub; KG to PG from next year in MET