പാറക്കടവ്: സ്കൂൾ അധികൃതരും രക്ഷിതാക്കൾക്കും ജാഗ്രത, അപകടം വഴി അരികിലുണ്ട്. ചെക്യാട് സ്കൂൾ വിദ്യാർത്ഥി അപകടത്തിൽപ്പെടുന്ന വീഡിയോദൃശ്യം മുന്നറിയിപ്പാകുന്നു.

കഴിഞ്ഞ ദിവസമാണ് സ്കൂൾ വാനിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്. ചെക്യാട് സൗത്ത് എംഎൽപി സ്കൂൾ വിദ്യാർത്ഥിയെയാണ് സൈക്കിൾ തട്ടിയത്.
റോഡിൻ്റെ ഇടത് വശത്ത് ഇറക്കിയ കുട്ടി സ്ക്കൂൾ വാഹനത്തിൻ്റെ മുന്നിലൂടെ റോഡ് മുറിച്ചു കടന്നതിന്നാൽ എതിർ ദിശയിൽ നിന്ന് റോഡിൻ്റെ വലത് വശത്ത് നിന്ന് വന്ന സൈക്കിൾ വിദ്യാർത്ഥിയെ ഇടിച്ചു.
മോട്ടോർ വാഹനമല്ലാതതിനാൽ കുട്ടി വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. സമീപത്തെ സിസിടിവി ദൃശ്യമാണ് ജാഗ്രത മുന്നറിയിപ്പ് ആകുന്നത്. കഴിഞ്ഞ വർഷം കുറ്റ്യാടിക്കടുത്ത് സമാന രീതിയിലുണ്ടായ അപകടത്തിൽ ലോറിയിടിച്ച് ഒരു വിദ്യാർത്ഥി മരിച്ചിരുന്നു.
ചെക്യാട് സൗത്ത് എംഎൽപി സ്കൂളിന് കെ.മുരളീധരൻ്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് വാഹനം വാങ്ങിച്ചത്.
Danger is at hand; The scene of Chekyad school student being in danger is a warning