പെരിങ്ങത്തൂർ: (nadapuramnews.in) കിടഞ്ഞിയിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ തെങ്ങ് കയറ്റ തൊഴിലാളിയുടെ മൃതദേഹം തുരുത്തി മുക്ക് പുഴയിൽ കണ്ടെത്തി.

കിടഞ്ഞി കാട്ടിൽപ്പള്ളിക്ക് സമീപം താമസിക്കുന്ന കാട്ടിൽ കൃഷ്ണൻ (58) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പരിസരവാസികളായ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.
പൊലീസും പാനൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തെങ്ങ് കയറ്റ തൊഴിലാളിയായ കൃഷ്ണൻ ഇപ്പോൾ ശാരീരിക പ്രയാസം കാരണം ജോലിക്ക് പോകാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ : രാധ, മക്കൾ: അരവിന്ദൻ ,പ്രമോദ്
The body of the missing worker was found in the Thuruthi river