---
title: "വേറിട്ട കാഴ്ചയായി; പിതാവിന് അക്ഷര ജ്ഞാനം നൽകിയ സ്കൂളിൽ മകന് ചോറൂണ് നടത്തി കുടുംബം"
english_title: "As a separate view; The family conducted choroon for the son in the school where his father was literate"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/120889/as-a-separate-view-the-family-conducted-choroon-for-the-son-in-the-school-where-his-father-was-literate"
published_at: "2023-06-09T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482babe6852e_choroonu.jpg"
keywords: []
---

# വേറിട്ട കാഴ്ചയായി; പിതാവിന് അക്ഷര ജ്ഞാനം നൽകിയ സ്കൂളിൽ മകന് ചോറൂണ് നടത്തി കുടുംബം

> **Lead Summary:** **വളയം**:[ ]**[ **പിതാവിന് അക്ഷര ജ്ഞാനം നൽകിയ സ്കൂളിൽ മകന് ചോറൂണ് നടത്തി കുടുംബം . നൂറ്റാണ്ടുകൾ പഴക്കമുള്ള നാദാപുരം വളയം യു പി സ്കൂളാണ് ഈ വേറിട്ട കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.

## Article Content

**വളയം**:[ ]**[ **പിതാവിന് അക്ഷര ജ്ഞാനം നൽകിയ സ്കൂളിൽ മകന് ചോറൂണ് നടത്തി കുടുംബം . നൂറ്റാണ്ടുകൾ പഴക്കമുള്ള നാദാപുരം വളയം യു പി സ്കൂളാണ് ഈ വേറിട്ട കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്.

സ്കൂളിലെ പൂർവ വിദ്യാർഥിയായ സി പി രാജുവിൻ്റെയും സുജിലയുടെയും ആറു മാസം പ്രായമായ മകൻ ഭഗത് എസ് രാജിനാണ് സ്കൂളിൽ വച്ച് ചോറൂണ് നടത്തിയത്.

നിരവധി പേർക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയത്തിൽ ആദ്യമായാണ് ചോറൂണ് ചടങ്ങ് നടത്തുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതൊരു കൗതുക കാഴ്ചയായി. ഒപ്പം സ്കൂൾ ഭക്ഷണ ശാലയിലേക്ക് രാജു പച്ചകറികൾ നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/120889/as-a-separate-view-the-family-conducted-choroon-for-the-son-in-the-school-where-his-father-was-literate)