സ്കൂൾ കിണർ മലിനം? നാദാപുരം യു പി സ്കൂൾ കിണറിൽ മലിനജലം കലരുന്നതായി പരാതി

സ്കൂൾ കിണർ മലിനം? നാദാപുരം യു പി സ്കൂൾ കിണറിൽ മലിനജലം കലരുന്നതായി പരാതി
Jun 9, 2023 09:57 PM | By Kavya N

നാദാപുരം:  (nadapuramnews.in) ഗവ.യു പി സ്കൂളിലെ കിണറിൽ മലിനജലം കലരുന്നുവെന്ന പരാതി. ഗ്രാമപഞ്ചായത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ സ്കൂൾ കിണറും പരിസരവും പരിശോധിച്ചു . കിണറിന്റെ സമീപത്ത്, മതിലിന് പുറത്തുള്ള ഡ്രെയിനേജിൽ നിന്നാണ് മലിനജലം കിണറ്റിലേക്ക് കലരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു.

കിണറിലെ ജലം ഉപയോഗിക്കരുത് എന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകുകയും രജിസ്റ്റർ ഓഫീസ് കോമ്പൗണ്ടിലെ കിണർ ഉപയോഗിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ, മെമ്പർ കണേക്കൽ അബ്ബാസ് ,സെക്രട്ടറി ടി ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ സതീഷ് ബാബു എന്നിവരാണ് സ്ഥലം പരിശോധിച്ചു നടപടി എടുത്തത് .

ഡ്രെയിനേജിലെ പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ പിഡബ്ല്യുഡി അധികൃതരോട് പ്രസിഡണ്ട് വി വി മുഹമ്മദലി ആവിശ്യപ്പെട്ടൂ ,ഡ്രൈനേജ് വാട്ടർ പ്രൂഫ് ആയി നിർമിച്ചാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വാത പരിഹാരം കാണാൻ സാധിക്കുകയുള്ളു.

Contaminated school well? Nadapuram UP School has complained about sewage mixing in the well

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories