പാറക്കടവ് : (nadapuramnews.in) ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ 2023 24 അധ്യയന വർഷത്തെ മഴവിൽ ക്ലബ്ബ് ലോഞ്ചിംഗ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സാമൂഹിക ബോധവും, സേവന മനോഭാവവും, സംസ്കാരവും രൂപപ്പെടുത്തിയെടുക്കാൻ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ മഴവിൽ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു.

ക്ലബ് ഹൗസ് ലോഞ്ചിംഗ് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ഫിർദൗസ് സുറൈജി സഖാഫി ഉദ്ഘാടനം ചെയ്തു. സിറാജുൽ ഹുദാ അക്കാദമിക്ക് ഡയറക്ടർ ബഷീർ അസ്ഹരി ലോഞ്ചിംഗ് കർമ്മം നിർവഹിച്ചു.
പ്രിൻസിപ്പൽ മൂസാ പനോളി , മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, മോറൽ ഹെഡ് അബ്ദുറഹീം സഖാഫി, അക്കാദമിക് എച്ച് ഒ ഡി ശശീന്ദ്രൻ, മഴവിൽ ക്ലബ്ബ് മെന്റർ അബ്ദുള്ള സഖാഫി വേളം തുടങ്ങിയവർ സംസാരിച്ചു.
2023 -24 അധ്യയന വർഷത്തെ ക്ലബ് ഹൗസ് : ചീഫ് :മുഹമ്മദ് നാസിഹ് കെ കെ അസി ചീഫ് : മുഹമ്മദ് സഹൽ സി, മുഹമ്മദ് അഫലഹ്, മുഹമ്മദ് ഷഹറാൻ ക്യാപ്റ്റന്മാർ : മുഹമ്മദ് ഫാസ്, മുഹമ്മദ് അൻഷിഫ്, മുഹമ്മദ് ഫിറോസ്, ത്വാഹാ, മിദ്‌ലാജ് യൂസുഫ്, നശാത് ഇസ്മായിൽ,ഫിനാൻ ഫഹീം, അബ്ദുല്ല എ, സിനാൻ ടി, മുഹമ്മദ് സുഹാദ് പി
Mazhavil Club House; Launched at Darul Huda English Medium School