പാറക്കടവ്: (nadapuramnews.in) വായനാ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിന് രക്ഷിതാക്കൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകുന്ന സോഷ്യൽ റീഡിംഗ് ക്യാമ്പയിന് (സാമൂഹിക വായന പക്ഷാചരണം ) തുടക്കമായി.

ജൂൺ 19 മുതൽ നടക്കുന്ന വായന വാരാഘോഷത്തിന്റെ ഭാഗമായാണ് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂളിൽ പരിപാടി ആരംഭിച്ചത്.
പത്ത് സി ക്ലാസ് സഭ സംഘടിപ്പിച്ച പരിപാടിയിൽ നെടുന്തോൾ അലിക്ക് പുസ്തകം നൽകി ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ചിത്രകാരനായ സത്യൻ നീലിമ ക്ളാസ് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
അസ്‌ലം കളത്തിൽ അധ്യക്ഷനായിരുന്നു. അബ്ദുല്ല സി കെ , അബ്ദുല്ല തറാപുറത്ത്, ഫൈസൽ വി കെ. കുഞ്ഞബ്ദുല്ല പി കെ , മുഹമ്മദ് ഷാൻ എം കെ, ശഹീർ പി ആർ എന്നിവർ പ്രസംഗിച്ചു. അംന ഫാത്തിമ സ്വാഗതവും റിസ്ലാൻ എം ആർ നന്ദിയും പറഞ്ഞു.
Beginning of reading party