പാറക്കടവ്: (nadapuramnews.in) വായന വാരാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് താനക്കോട്ടൂർ യുപി സ്കൂളിൽ പുസ്തകപ്രദർശനം സംഘടിപ്പിച്ചു. വായനാ മത്സരം,പുസ്തകം പരിചയപ്പെടൽ,പോസ്റ്റർ നിർമ്മാണം, കവിതാസ്വാദനം തുടങ്ങിയ ഒട്ടേറെ പരിപാടികൾ വരാചരണത്തിന്റെ ഭാഗമായി സ്കൂളിൽ സംഘടിപ്പിച്ചു.

സ്കൂൾ ലൈബ്രറിയിലെ നൂറ് കണക്കിന് പുസ്തകങ്ങളാണ് കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിക്കപ്പെട്ടത്. ഹെഡ്മാസ്റ്റർ കെ പി ജയകുമാർ, മലയാളം അധ്യാപിക ശ്രീജില, ലൈബ്രറിയുടെ ചുമതലയുള്ള കൃഷ്ണലത, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Organized book fair at Thanakottoor UP