പാറക്കടവ്: (nadapuramnews.in) ചെക്യാട് ഗ്രാമ പഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ്ടു, നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനവും മോട്ടിവേഷൻ ക്ലാസ്സും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല കുട്ട്യാപ്പണ്ടി സ്വാഗതം പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുബൈർ പാറേമ്മൽ, മെമ്പർമാരായ ടി കെ ഖാലിദ് മാസ്റ്റർ, ഹാജറ ചെറൂണിയിൽ, മഫീദ സലീം, മോഹൻദാസ് കെ പി, വി കെ അബൂബക്കർ, ബീജ കെ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അഹമ്മദ് കുറുവയിൽ, ബി പി മൂസ,സി എച്ച് ഹമീദ് മാസ്റ്റർ,
മോഹനൻ പാറക്കടവ്, വി കെ ഭാസ്കരൻ, ശ്രീധരൻ തയ്യിൽ, സഹീർ സി എച്ച്, എ റഹീം മാസ്റ്റർ, പി കെ മോഹനൻ മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു. റഷീദ് കൊടിയുറ മോട്ടിവേഷൻ ക്ലാസ്സു നയിച്ചു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി വി നിഷ നന്ദി പറഞ്ഞു.
Chekyadu Pratibha Sangam and Motivation Class