പിണറായിയുടെ തണലിൽ പോലിസ് പോക്കിരി സർവ്വിസിന് പഠിക്കുന്നു - റിജിൽ മാക്കുറ്റി

പിണറായിയുടെ തണലിൽ  പോലിസ് പോക്കിരി സർവ്വിസിന് പഠിക്കുന്നു - റിജിൽ മാക്കുറ്റി
Nov 26, 2021 08:09 PM | By Vyshnavy Rajan

വാണിമേൽ : ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തണലിൽ കേരളത്തിലെ പോലിസ് പോക്കിരി സർവ്വീസിന് പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ്‌ വൈസ്:പ്രസിഡന്റ് റിജിൽ മാക്കുറ്റി. യുനൈറ്റഡ് ഇന്ത്യ ക്യാമ്പയിനിന്റെ ഭാഗമായി വാണിമേലിൽ നടന്ന മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ പദ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃത്യ നിർവ്വഹണത്തിനു പേരു കേട്ട കേരളാ പോലീസ് ഇന്നു നാട്ടിന് അപമാനമായിരിക്കുന്നുവെന്നും അതിന്റെ ഉദാഹരണങ്ങളാണ് മോഫിയ പർവീൺ ഉൾപ്പടെ അനേകം സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു വർഗ്ഗിയതക്കെതിരെ യൂത്ത് കോൺഗ്രസെന്ന പ്രമേയത്തിൽ നടന്ന പദ യാത്ര വെള്ളിയോട് പള്ളി പരിസരത്ത് വെച്ച് ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആർ. ഷഹിൻ മണ്ഡലം പ്രസിഡന്റ്‌ ലത്തീഫ് കുണ്ടിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ജയേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഭവിത്ത് മാലോൽ, ബിപിൻ തോമസ്, അമൽ കൃഷ്ണ സംസാരിച്ചു. തുടർന്ന് ഭൂമിവാതുക്കലിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന യൂത്ത് കോൺഗ്രസ്‌ ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ലത്തീഫ് കുണ്ടിൽ അധ്യക്ഷത വഹിച്ചു, കെ. എസ്. യു ജില്ലാ സെക്രട്ടറി അനസ് നങ്ങാണ്ടി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പരിപാടിയിൽ ഡി. സി. സി വൈസ്:പ്രസിഡന്റ്‌ പി. കെ ഹബീബ്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം. ടി ഹരിദാസൻ, എം. കെ കുഞ്ഞബ്ദുള്ള,എൻ. കെ മുത്തലിബ്, കെ ബാലകൃഷ്ണൻ,കെ.കുഞ്ഞാലി മാസ്റ്റർ, യു.കെ.അഷ്‌റഫ്‌ മാസ്റ്റർ, ടി. കെ മൊയ്‌തുട്ടി,എൻ സുലൈമാൻ,കല്ലിൽ കുഞ്ഞബ്ദുള്ള, ഷെബി സെബാസ്റ്റ്യൻ,ശരീഫ്,ജെയിംസ് ടോംസ്,ഇസ്ഹാഖ്. ഇ. പി, ഇസ്മായിൽ ടി. കെ തുടങ്ങിയവർ സംസാരിച്ചു അയന ബാലൻ സ്വാഗതവും, ഡോൺ കെ തോമസ് നന്ദിയും പറഞ്ഞു

Police study Pokkiri service in the shadow of Pinarayi - Rijal Makutty

Next TV

Related Stories
ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

Jan 28, 2022 08:18 AM

ഖബറടക്കം അല്പസമയത്തിനകം; ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം

ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലെത്താമെന്ന് വാക്ക് നൽകിയ ലഫ്‌സിനയുടെ ചേതനയറ്റ ദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ഗ്രാമം. ദോഹയിൽ ഷോക്കേറ്റ് മരിച്ച...

Read More >>
ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

Jan 27, 2022 11:50 PM

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി

ഐഎച്ച്ആർഡി ജീവനക്കാർ പ്രതിഷേധ ധർണ...

Read More >>
എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

Jan 27, 2022 10:37 PM

എ കാറ്റഗറിയില്; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി

കോഴിക്കോട് ജില്ല എ- കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടർ...

Read More >>
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

Jan 27, 2022 10:30 PM

കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാം -കലക്ടർ

കോവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ കലക്ടർ...

Read More >>
എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

Jan 27, 2022 10:12 PM

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍

എത്ര കഴിച്ചാലും മതിവരാത്ത ഫ്രൈഡ് ചിക്കൻ... എ എഫ് സിയിൽ മൂന്ന് ദിവസത്തെ സ്പെഷ്യല്‍ ഓഫര്‍. എ എഫ് സി ഒരുക്കുന്നു മൂന്ന് ദിവസത്തെ സ്പെഷ്യല്‍...

Read More >>
വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

Jan 27, 2022 08:36 PM

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്

വടകര സിഎം ഹോസ്പിറ്റലിൽ ആസ്ത്മ -അലർജി, പോസ്റ്റ് കോവിഡ് രോഗ നിർണ്ണയ ക്യാമ്പ്...

Read More >>
Top Stories