എടച്ചേരി : (nadapuramnews.com) മണിപ്പൂരിലെ കൂട്ട കുരുതിയിലും സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിലും പ്രതിഷേധിച്ച് എടച്ചേരിയിൽ വനിതകളുടെ പ്രതിഷേധ ജ്വാല. വിജയ കലാവേദി ആൻറ് ഗ്രന്ഥാലയം വനിതാവേദിയാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

വി.ടി. സഗീന ടീച്ചർ ഉദ്ഘാടനം ചെയ്തു. നിഷ എൻ അധ്യക്ഷത വഹിച്ചു. ശ്രീന കല്ലുള്ളതിൽ ദേവിക കെ.പി രാജീവ്‌വള്ളിൽ കെ ഹരീന്ദ്രൻ സുനില സി.കെ എന്നിവർ സംസാരിച്ചു.
#Manipur #Solidarity #protest #flame #women #Edachery