എടച്ചേരി: (nadapuramnews.com) സായൂജ്യം വയോജന സഭ എച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നരിക്കുനി യുപി സ്കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. എച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എന്‍.പത്മിനി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സായൂജ്യം വയോജന സഭ രക്ഷാധികാരി കെ.കെ.പീതാബരന്‍ മുഖ്യ പ്രഭാഷണം നടത്തി.

ആശംസകള്‍ നേര്‍ന്നുകൊണ്ട് എടച്ചേരി പഞ്ചായത്ത് വൈ.പ്രസിഡണ്ട് എം.രാജന്‍,ടി.കെ.രാജന്‍ മാസ്റ്റര്‍ ,എ.കെ.അശോകന്‍ മാസ്റ്റര്‍,ടി.വി.ഗോപാലന്‍ മാസ്റ്റര്‍,മൂസ്സ മാസ്റ്റര്‍,സുരേന്ദ്രന്‍ മാസ്റ്റര്‍ ,വിജയദാസ് എന്നിവര്‍ സംസാരിച്ചു.
തപസ്യ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു.മുകുന്ദന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പതിനേഴ് വാര്‍ഡുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട 34വയോജനങള്‍ക്ക് സി.ടി.വിജയന്‍, തൂണേംപാട്ടില്‍ പാറു അമ്മ എന്നിവര്‍ ഉപഹാരങള്‍ വിതരണം ചെയ്തു.
#Sayujyam #Onam #SayujyamVyojanaSabha #celebrated #Onam #Edachery