നാദാപുരം: (nadapuramnews.com) ജീവിതം മടുത്തതായി കത്തെഴുതി വെച്ച് വളയത്ത് ഹാസ്യ കലാകാരൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി . മിമിക്രി - ഹാസ്യ കലാ- നാടക വേദികളിൽ നിറ സാന്നിദ്ധ്യമായിരുന്ന സി.പി ഷാജി (41) ആണ് മരിച്ചത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.

ഇന്ന് രാവിലെ വളയം വണ്ണാർ കണ്ടിക്കടുത്തെ പിള്ളാട്ട് വീടിന്റെ ഉമ്മറത്ത് നിന്ന് അയൽവാസിക്ക്, ജീവിതം മടുത്തതായും താൻ തന്റെ വഴിയിൽ പോകുന്നുവെന്ന കത്ത് ലഭിച്ചതിനെ തുടർന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തിൽ
കെട്ടിതൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു. അച്ഛൻ : പരേതനായ കേളപ്പൻ. അമ്മ: ജാനു .
#comedian #valayam #dead