തൂണേരി : (nadapuramnews.com) എം എസ് എഫ് കുഞ്ഞിപ്പുരമുക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം തുണേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ചങ്ങാതിക്കൂട്ടം പോലെയുള്ള പരിപാടികൾ നാടിന്റെ ഒത്തൊരുമ മെച്ചപ്പെടുത്താൻ വഹിക്കുന്ന പങ്ക് ചെറുതല്ല എന്നും ഇത് പോലെയുള്ള പരിപാടികളിലൂടെ നമ്മുടെ സംഘടിത ശക്തി ബലപ്പെടുത്തണം അദ്ദേഹം പറഞ്ഞു.

ശാഖ പ്രസിഡന്റ് ഷമീദ് പതാക ഉയർത്തി അദ്ധ്യക്ഷനായി. വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ പനാട, എം എസ് എഫ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് മുഹ്‌സിൻ വളപ്പിൽ , യൂത്ത് ലീഗ് തൂണേരി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് എൻ ടി കെ ,
എം എസ് എഫ് തൂണേരി പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ വി കെ , അഷ്‌റഫലി ബി എം ബി , യൂനുസ് കല്ലങ്കുനി , ഹംസ കെ പി കെ , യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് ജവാദ് ബി എം ബി ,ഷഹബാസ് ,അശ്മിൽ വി പി തുടങ്ങിയവർ സംസാരിച്ചു. ശാഖ ജനറൽ സെക്രട്ടറി ഷഹാം റിസ്വിൻ സ്വാഗതവും ശാഖ എം എസ് എഫ് ട്രഷറർ അതീഖ് നന്ദിയും പറഞ്ഞു.
#group #friends #Studentmeet #MSF #Kunhipuramukkbranch