#stateaward | മികച്ച അധ്യപകനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി സത്യൻ നീലിമ

#stateaward | മികച്ച അധ്യപകനുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി സത്യൻ നീലിമ
Sep 6, 2023 04:39 PM | By MITHRA K P

തൂണേരി: (nadapuramnews.in)  മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ് സ്കൂളിലെ ചിത്രകല അധ്യാപകനായ സത്യൻ മാസ്റ്റർ ഏറ്റുവാങ്ങി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പുരസ്‌കാരം കൈമാറിയത്. 1999ലാണ് സത്യൻ നീലിമ ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായത്. ഭൂമിവാതുക്കൽ എൽപി സ്കൂളിലെ പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം വെള്ളിയോട് യുപി സ്കൂളിൽ നിന്നും അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തീകരിച്ചു. ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് എസ്എസ്എൽസി പഠനം പൂർത്തീകരിച്ചത്. ശേഷം പ്രൈവറ്റ് ആയി പ്രീഡിഗ്രി പൂർത്തീകരിച്ചതിനു ശേഷം സ്കൂൾ ഓഫ് ആർട്സിൽ നിന്ന് കെ ജി സി ഇ പെയിന്റിംഗ് & ഡ്രോയിങ് കോഴ്സ് പൂർത്തീകരിച്ചു.

ഇ എം എസ്, വി എസ് അച്യുതാനന്ദൻ,ശിഹാബ് തങ്ങൾ,സി എച്ച് മുഹമ്മദ് കോയ,പിണറായി വിജയൻ ഉമ്മൻചാണ്ടി തുടങ്ങി കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഒട്ടുമിക്ക വ്യക്തിത്വങ്ങളുടെയും ചിത്രം ഇദ്ദേഹം വരച്ചിട്ടുണ്ട്. വരച്ച പ്രമുഖവ്യക്തികളുടെ ചിത്രങ്ങളിൽ പലതും അവർക്ക് നേരിട്ട് നൽകാനും സത്യൻ മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും നീളം കൂടിയ മൺചിത്രം തയ്യാറാക്കിയതിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ഫോറം അവാർഡ് നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സ്വന്തം ചിലവിൽ രണ്ട് ലക്ഷം രൂപ വിനിയോഗിച്ച് ഉമ്മത്തൂർ സ്കൂൾ ക്യാമ്പസ്‌ വിദ്യാർത്ഥി സൗഹൃദമാക്കുന്നത്തിനുവേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ഒന്നിന് 2500 രൂപ വില വരുന്ന 148 ഗാന്ധി ചിത്രങ്ങൾ കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകൾക്ക് സൗജന്യമായി നൽകിയിട്ടുണ്ട്.

സത്യൻ മാസ്റ്റർ കുട്ടികൾക്ക് വേണ്ടി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 76 ആം വാർഷികത്തിൽ പ്രധാനപ്പെട്ട 76 സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ അണിനിരത്തികൊണ്ട് ലഹരിക്കെതിരെയുള്ള ബോധവൽക്കരണമായി അരമണിക്കൂർ നീണ്ടുനിൽക്കുന്ന 'അമ്മമാർ കരയുകയാണ്' എന്ന ഷോർട് ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 'പഠിപ്പ് വണ്ടി' എന്ന പേരിൽ സ്കൂൾ വാഹനത്തിൽ ഗ്രാമപ്രദേശങ്ങളിൽ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടിയും ഇദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.

സ്കൂളിലെ വിദ്യാർത്ഥികളുമായി കൂട്ടുചേർന്ന് ഗാന്ധിശില്പവും മൊകേരി ഗവൺമെൻറ് കോളേജിൽ ടാഗോർ ശിൽപവും പള്ളൂർ ഹയർസെക്കൻഡറി സ്കൂളിൽ കസ്തൂർബാഗാന്ധിയുടെ ശില്പവും നിർമ്മിച്ചിട്ടുണ്ട്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ എ പി ജെ അബ്ദുൾകലാമിന്റെ ചിത്രവും ഇദ്ദേഹം വരച്ചിട്ടുണ്ട്. ശാരീരിക വൈകല്യമുള്ള ബിൻസി എന്ന കുട്ടിക്ക് ചിത്രകലയിൽ പരിശീലനം നൽകിയിട്ടുമുണ്ട്. കൂടാതെ സ്കൂളിലും നാട്ടിലും നിരവധി സാമൂഹിക, സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സത്യൻ നീലിമ.

#SathyanNeelima #received #stateaward #bestteacher

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories