വളയം: (nadapuramnews.com) മലയോരത്ത് മാത്രമല്ല നാട്ടിൻ പുറത്തും കാട്ടുപന്നിയുടെ പരാക്രമം . വളയം ചെക്കോറ്റയിൽ വീട്ടുപറമ്പിൽ കയറിയ പന്നി കൂട്ടം കൃഷി നശിപ്പിച്ചു. വളയത്തെ വ്യാപാരി ചെക്കോറ്റയിലെ എടത്തറോൽ യൂസഫിന്റെ വീട്ടുപറമ്പിലാണ് പന്നി കൂട്ടം കൃഷി നശിപ്പിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. നിരവധി കവുങ്ങിൽ തൈകളും മരങ്ങളും പിഴുതെറിഞ്ഞു. കാട്ടുപന്നികളുടെ അക്രമ ഭീതിയിലാണ് പ്രദേശവാസികൾ . കർഷകർക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
#Wild boar's #prowess #Valayam #destroyed #crops #homestead #Chekotta