വാണിമേൽ: (nadapuramnews.in) മുപ്പത്തെട്ടാമത് ദേശീയ നേത്രദാന പക്ഷാചരണം കോഴിക്കോട് ജില്ലാതല സമാപനം നാളെ. പൊതുജനങ്ങൾക്കിടയിൽ നേത്രദാനത്തിനെ കുറിച്ച് അവബോധം നൽകുന്നതെന്ന് വേണ്ടി ഓഗസ്റ് ഇരുപത്തഞ്ചുമുതൽ സെപ്റ്റംബർ എട്ടുവരെ ദേശീയ തലത്തിൽ നടക്കുന്ന പരിപാടിയാണ് നേത്രദാനപക്ഷാചരണം. പരിപാടിയുടെ സമാപനം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് കുറ്റല്ലൂർ പൊരുന്നൻ ചന്തു സ്മരാക സേവാകേന്ദ്രത്തിൽ വെച്ച് നടക്കും.
പരിപാടിയിൽ വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ സ്വാഗതം അർപ്പിക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ അധ്യക്ഷത വഹിക്കും. നാദാപുരം എം എൽ എ ഇ കെ വിജയൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കിഴക്കേകണ്ടിയിൽ വിഷയാവതരണം നടത്തും.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ബിന്ദു പുതിയോട്ടിൽ, വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു, വാണിമേൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ചന്ദ്രബാബു എ, ഡിസ്ട്രിക്ട് ഒഫ്തൽമിക് കോഓർഡിനേറ്റർ ഷെറീന എസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ജാൻസി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിക്കും. ഡിസ്ട്രിക്ട് ഒഫ്തൽമിക് സർജൻ ഡോ. പി. വിജയൻ നേത്രദാന ബോധവത്കരണ ക്ലാസ് എടുക്കും.
എൻ പി സി ബി & വി ഐ കോഴിക്കോട് ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ലതിക വി ആർ നേത്രദാന പ്രതിജ്ഞ ചൊല്ലും. സി എച്ച് സി വലയം മെഡിക്കൽ ഓഫീസർ ഡോ. സിന്ധുകല എ ആർ നേത്രദാന സമ്മത പത്രം സ്വീകരിക്കും. എഫ് എച്ച് സി വാണിമേൽ മെഡിക്കൽ ഓഫീസർ ഡോ. സഫർ ഇഖ്ബാൽ പരിപാടിക്ക് നന്ദി പറയും.
#National #EyeDonation #District #Conclusion #tomorrow