വളയം : (nadapuramnews.com) കാളപെറ്റെന്ന് കേട്ട് കയറെടുക്കാൻ ഓടി വാട്സ് ആപ്പ് പ്രചാരകർ . പുലിയുടെ ചിത്രം വെച്ച് വ്യാജ പ്രചാരണം.

വളയത്ത് നാട്ടുകാർ ഭീതിയിൽ . കുട്ടികളും സ്ത്രീകളും വീട്ടിന് പുറത്തിറങ്ങാൻ ഭയക്കുന്നു. വളയത്ത് വീട്ടുപറമ്പിൽ അപൂർവ്വ ജീവിയെ കണ്ട സംഭവമാണ് പുലിയെന്ന വ്യാപക പ്രചാരണത്തിന് പിന്നിൽ.
വളയം പരദേവതാ ക്ഷേത്രത്തിന് സമീപത്തെ കൊട്ടാര പറമ്പത്ത് സജീവനും ഭാര്യയുമാണ് അപൂർവ്വ ജീവിയെ കണ്ടത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ട് പറമ്പിലൂടെ വലിയ ഒരു ജീവി വേഗത്തിൽ ഓടിപോകുന്നതായാണ് കണ്ടത്. എന്നാൽ ദേഹത്ത് പുള്ളിയൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും ഇവർ പറയുന്നു.
കാലുകൾക്ക് നല്ല തടിയും നീളവും ഉള്ളതായി സജീവൻ പറഞ്ഞു. അയൽവാസികളും ജീവിയെ കണ്ടിട്ടുണ്ട്. നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിച്ചിട്ടുണ്ട്. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് വനം വകുപ്പിന്റെ നിഗമനം. കാട്ട് പന്നിയാകാനുള്ള സാധ്യതയും തള്ളി കളയാനാകില്ല. കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിൽ പന്നികൾ കൃഷി നശിപ്പിച്ചിരുന്നു.
എന്നാൽ പ്രദേശത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചിലർ പുലിയുടെഫോട്ടോ സഹിതം പ്രചരിപ്പിച്ച കുറിപ്പ് ഇങ്ങനെ .
"വളയം പരദേവതാ ക്ഷേത്രം പരിസരത്ത് പുലിയെ കണ്ടിരിക്കുന്നു . ജാഗ്രത പാലിക്കുക ....! സാധരണ കണ്ട് വരാറുള്ള കാട്ട് പൂച്ചയായിരിക്കുമെന്ന് കരുതരുത് . വളരെ വലുപ്പമുള്ളതും ശൈര്യമുള്ളതു മാണെന്ന് കണ്ടിട്ടുള്ള 8 ഓളം പേർ സാക്ഷ്യപ്പെടുത്തുന്നു . ദയവ് ചെയ്ത് വീടിന് പുറത്തിറഞ്ഞാതെ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു . വളർത്തു മൃഗങ്ങളെ സംരക്ഷിക്കുക "
#spread #fakenews #fear #rare #creature #seen #homeyard # valayam #widely #reported #tiger