വളയം : (nadapuramnews.com) നെഹ്റു യുവകേന്ദ്ര കോഴിക്കോടും പ്രണവം അച്ചംവീടും സംയുക്തമായി 2047 ൽ ഇന്ത്യ എന്ന വിഷയത്തിൽ യുവസംവാദ പരിപാടി സംഘടിപ്പിച്ചു. നാദാപുരം എം എൽ എ ഇ.കെ വിജയന്റെ അധ്യക്ഷതയിൽ നടന്ന യുവ സംവാദ് പരിപാടി വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.

പ്രണവം ക്ലബ് സെക്രട്ടറി ഷാജി പി സി സ്വാഗതം പറഞ്ഞു . നെഹ്റു യുവ കേന്ദ്ര ജില്ലാ ഓഫീസർ സനൂപ് സി വിഷയാവതരണം നടത്തി.
പ്രോഗ്രാമിൽ പൊതുപ്രവർത്തകരായ കെ.ടി കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു .
നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ അതുൽ ഈയ്യങ്കോട് നന്ദി പറഞ്ഞു .
ഒപ്പം ചടങ്ങിൽ അമൃത് കാലത്തെ പഞ്ച് പ്രാണിനെ കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു .
പി.എ നൗഷാദ് ക്ലാസിന് നേതൃത്വം നൽകി. വിഷയത്തിൽ യുവതീ യുവാക്കൾ സംവാദവും നടത്തി.
#India #2047 #Youth #dialogueprogram #organized #valayam