വളയം: (nadapuramnews.in) വളയം ഗ്രാമ പഞ്ചായത്തിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ, റവന്യു, എൽ എസ് ജി ഡി , പോലീസ് ഉദ്യോസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ മാസ്ക് ധാരണം നിർബന്ധമാക്കും, വിവാഹം, ഗൃഹപ്രവേശം, മരണ വീടുകൾ, തുടങ്ങിയ സ്ഥലങ്ങളിൽ ആളുകളെ പരിമിതപ്പെടുത്തണം, ആരോഗ്യ വകുപ്പ്, പോലീസ്, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം, അല്ലാത്തവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും എന്നീ തീരുമാനങ്ങൾ എടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടി നിഷ, മെഡിക്കൽ ഓഫീസർ ഡോ: സിന്ധുകല എ ആർ, എച്ച് ഐ പി സി സന്തോഷ് കുമാർ, എച്ച്എസ് സജീവൻ വിപി, വില്ലേജ് ഓഫീസർ സുരേഷ് എ കെ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ അരുൺകുമാർ, അസി: സെക്രട്ടറി രാജീവൻ പുനത്തിൽ, എം അനീവൻ, സിവിൽ പോലീസ് ഓഫീസർ രജിൻ കെവി, എം ദിവാകരൻ, പി കെ ശങ്കരൻ, സി എച്ച് ശങ്കരൻ, സി വി കുഞ്ഞബ്ദുള്ള തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
#Nipah #resistance #meeting #held #Valayam #Gram #Panchayath