നാദാപുരം: (nadapuramnews.com) ജില്ലയിലെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുർബല വിഭാഗത്തിന് 2023-24 വർഷത്തിൽ 100 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴിൽ ധനസഹായം നൽകുന്ന പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ അഞ്ച് വൈകുന്നേരം അഞ്ച് മണി.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും, ജാതി, വരുമാനം, പ്രൊജക്ട് റിപ്പോർട്ട് എന്നിവ സഹിതം അതത് ബ്ലോക്ക്/ മുനിസിപാലിറ്റി / കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിവരങ്ങൾക്കും പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0495- 2370379
#Applicationinvited #Self-employment #financing #100percent #subsidy #ScheduledCastes