പാറക്കടവ്: (nadapuramnews.in) ചെക്യാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പാറക്കടവ് ടൗണിലും പരിസരങ്ങളിലും ഫുഡ് & സേഫ്റ്റി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി.
ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ചു വന്ന VPKY കാറ്ററിംഗ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ ഇറച്ചി ഫ്രീസറിൽ നിന്നും കണ്ടെത്തി നശിപ്പിച്ചു പിഴ ഈടാക്കി .
ഫുഡ് സേഫ്റ്റി ലൈസൻസ്, വാട്ടർ പ്യൂരിഫിക്കേഷൻ കാർഡ് എന്നിവ ഇല്ലാതെ പ്രവർത്തിച്ചു വന്നിരുന്ന പ്രസ്തുത സ്ഥാപനം താൽക്കാലികമായി അടച്ചു പൂട്ടാൻ ഉടമയ്ക്ക് നിർദേശം നൽകി.
പാറക്കടവ് ടൗണിൽ സ്ഥിതി ചെയ്യുന്ന ഫുഡ് പാലസ് ഹോട്ടലിലിലും പരിശോധന നടത്തി, അവിടെ നിന്നും അശ്രദ്ധമായി ഭക്ഷണ പദാർഥങ്ങൾ കൈകാര്യം ചെയ്തതിനും ഭക്ഷണ പദാർഥങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പാർസൽ ചെയ്തതിനും ഫൈൻ ഈടാക്കി.
പരിശോധന ടീമിൽ ഫുഡ് ആൻഡ് സേഫ്റ്റി ഇൻസ്‌പെക്ടർ ഫെബിന മുഹമ്മദ് അഷ്‌റഫ് , ഓഫീസ് അറ്റെൻഡർ നൗഷിന , FHC ഹെൽത്ത് ഇൻസ്‌പെക്ടർ ഷീജലത, JHI മാരായ റോഷ്‌ന, കൃഷ്ണകുമാർ, പഞ്ചായത്ത് ഹെഡ് ക്ലർക് പ്രശാന്ത് കുമാർ വി കെ, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയങ്ക എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
#stalemeat #Food&Safety #inspection #hotels #Parakkadv