---
title: "#MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം "
english_title: "#Wastewater #pouredout #Proposal #close #MadhurimaHotel #Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/148056/wastewater-pouredout-proposal-close-madhurimahotel-thuneri"
published_at: "2023-09-21T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c671fb4945_thuneri.jpg"
keywords: []
---

# #MadhurimaHotel | മലിന ജലം ഒഴിക്കി; തൂണേരിയിലെ മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശം 

> **Lead Summary:** **തൂണേരി: [** ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പഞ്ചായത്തും,ആരോഗ്യ വകുപ്പും ഹോട്ടൽ, കൂൾബാർ തുടങ്ങിയ സ്ഥലങ്ങളിൽ സംയുകതമായി മിന്നൽ പരിശോധന നടത്തി.

## Article Content

**തൂണേരി: [** ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പഞ്ചായത്തും,ആരോഗ്യ വകുപ്പും ഹോട്ടൽ, കൂൾബാർ തുടങ്ങിയ സ്ഥലങ്ങളിൽ സംയുകതമായി മിന്നൽ പരിശോധന നടത്തി.

വൃത്തിഹീനമായ നിലയിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുകയും ,പകർച്ച വ്യാധികൾ പകരുന്ന രീതിയിൽ മലിന ജലം പറമ്പിലേക്ക് ഒഴിക്കിവിട്ട മധുരിമ ഹോട്ടൽ അടച്ചു പൂട്ടാൻ നിർദ്ദേശിച്ചു. പ്ലാസ്റ്റിക് പൊതു സ്ഥലത്തു കത്തിച്ചതിനു ഇല്ലത്ത്‌ ഹോട്ടൽ,പഴകിയ എണ്ണ ഉപയോഗിച്ച തങ്ങൾസ്‌ പൊട്ടിയാപ്പം തുടങ്ങിയ കടകൾക്ക് പിഴ ചുമത്തി.

ലൈസൻസ്,ഹെൽത്ത് കാർഡ്,കുടിവെള്ള ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടുമെന്ന് പഞ്ചായത്തു സെക്രട്ടറി വി രാജീവൻ. അറിയിച്ചു.

പഞ്ചായത്ത് ഹെല്ത് ഇൻസ്‌പെക്ടർ എൻ ശ്രീദേവി, ജൂനിയർ ഹെല്ത്ത് ഇൻസ്പെക്ടര്മാരായ രാജേഷ് കുമാർ.കെ. പി,ഷിബിന ഭായ് .കെ,ജെ.പി.എച്എൻ ജിസ്ന.ടി.പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/148056/wastewater-pouredout-proposal-close-madhurimahotel-thuneri)