നാദാപുരം: (nadapuramnews.in) മോഷ്ടാക്കളുടെ ശല്യം നേരിടുന്ന ചേലക്കാട് പ്രദേശത്ത് കൂടുതൽ ജാഗ്രത പുലർത്താനും, സ്ക്വാഡ് പ്രവർത്തനം നടത്താനും, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന നാട്ടുകാരുടെ യോഗത്തിൽ തീരുമാനമായി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 75 ഓളം പേർ ഉറക്കമൊഴിഞ്ഞു കാവൽ നിൽക്കും. വ്യാജ കഥകൾ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.
എല്ലാ വീട്ടിലും പുറത്തെ ലൈറ്റുകൾ ഇട്ട് വെക്കണം. പുരുഷന്മാർ ഇല്ലാത്തതിന്റെ പേരിൽ ആരും വീട് ഒഴിഞ്ഞു പോകരുത്. രാത്രിയിൽ മുഴുവൻ സമയവും പോലീസ് പെട്രോളിംഗ് ഇവിടെയുണ്ടാകും എന്നീ തീരുമാനങ്ങൾ യോഗത്തിൽ എടുത്തു.
#thief #nuisance #specialmeeting #held #Chelakad #leadership #PanchayathPresident