വാണിമേൽ: (nadapuramnews.in) പാലം പണി എങ്ങുമെത്തിയില്ല. വാണിമേലിൽ പൊളിച്ചിട്ട പാലം നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്നു. നാട്ടുകാർ ദുരിതത്തിൽ. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മഠത്തിൽ എൽ.പി സ്കൂൾ താഴെ വെള്ളിയോടുമായി ബന്ധിപ്പിക്കുന്ന പാലം പൊളിച്ചിട്ട് മാസങ്ങൾ ഏറെ ആയി.

ഇടക്കാലത്തു വർക്ക് ആരംഭിച്ചെങ്കിലും വർക്ക് പാതി വഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ഇത് കാരണം നാട്ടുകാരും പ്രേത്യേകിച്ച് മഠത്തിൽ എൽ.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെ ഉള്ള ആളുകൾ വളരെ ദുരിതത്തിലാണ്.
എത്രയും പെട്ടന്ന് വർക്ക് പൂർത്തീകരിച്ചു പാലം ഗതാഗത യോഗ്യമക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധ പുലർത്തണമെന്ന് വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവിശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ.കെ മുത്തലിബ് അധ്യക്ഷത വഹിച്ചു.
എം.കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, കല്ലിൽ കുഞ്ഞബ്ദുള്ള, ജയേഷ് കുമാർ യു.പി, ലിബിത് മാസ്റ്റർ, ലത്തീഫ് കുണ്ടിൽ, ഇസ്ഹാഖ് ഇ.പി, സഗീഷ് കുമാർ, പ്രകാശ് കേളോത്, അമൽ കൃഷ്ണ എന്നിവർ സംസാരിച്ചു
#Bridgeconstruction #construction #demolishedbridge in #Vanimel #dragging