#severeimprisonment | ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസ്, വിമുക്ത ഭടന് കഠിന തടവും പിഴയും

#severeimprisonment | ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസ്, വിമുക്ത ഭടന് കഠിന തടവും പിഴയും
Sep 27, 2023 08:17 PM | By MITHRA K P

നാദാപുരം: (nadapuramnews.in) മാനസിക വൈകല്യം നേരിടുന്ന ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസിൽ വിമുക്തഭടന് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

മേപ്പയ്യൂർ ഹയർ സെക്കന്ററി സ്‌കൂളിനടുത്ത് കട നടത്തുകയായിരുന്ന കലപ്പത്തൂർ കണ്ണൻ പൊയിൽ നാരായണനെ(68)യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജ് എം ശുഹൈബ് ശിക്ഷിച്ചത്. 2022 നവമ്പർ 8 ന് വൈകീട്ട് നാലരക്ക് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ബാലിക വെള്ളം ആവശ്യപ്പെട്ട കടയിൽ കയറിയപ്പോൾ പീഡിപ്പിച്ചെന്നാണ് കേസ്.

മേപ്പയ്യൂർ പോലീസ് ചാർജ്ജ് ചെയ്ത കേസിൽ എസ് ഐ കെ ബി അതുല്യയാണ് കുറ്റ പത്രം സമർപ്പിച്ചത്. പ്രോസക്യൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസക്യൂട്ടർ മനോജ് അരൂർ ഹാജരായി. സി പി ഒ പി എം ഷാനിയാണ് പ്രോസക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്.

#VimuktaBhatan #sentenced #severeimprisonment #fine #case #sexualharassment #girl

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories