നാദാപുരം: ( nadapuramnews.in ) കല്ലാച്ചി - വാണിമേൽ റോഡിൽ കാർ വീട്ടു മതിലിൽ ഇടിച്ച് അപകടം. യാത്രക്കാർ അപകടം കൂടാതെ രക്ഷപ്പെട്ടു.
വെള്ളിയോടങ്കണ്ടി കുഞ്ഞികോയ തങ്ങളുടെ ഉടമസ്ഥതയിലുള്ള K L18AB 0110 നമ്പർ കാറാണ് അപകടത്തിപ്പെട്ടത്.
കല്ലാച്ചിയിലെ വ്യാപാരി കൈതകോട്ടയിൽ താമസിക്കുന്ന പൊയിൽ സലീമിന്റെ വീട്ടു മതിലിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മതിലിന്റെ ഒരു ഭാഗവും കാറിന്റെ മുൻഭാഗവും തകർന്നു.
ആർക്കും കാര്യമായ പരിക്കില്ല. കാറിൽ ഉണ്ടായിരുന്ന ഡ്രൈവറും രണ്ടു യാത്രക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു.
#Car #crashes #house #wall #Kallachi #passengers #escaped #unhurt