നാദാപുരം : (nadapuramnews.com) സംസ്ഥാന സർക്കാർ മത്സ്യബന്ധന വകുപ്പ് എടച്ചേരി ഗ്രാമ പഞ്ചായത്തിലെ രണ്ട് തീരദേശ റോഡുകളുടെ പരിക്ഷ്കരണ പ്രവൃത്തികൾക്ക് എൺപത് ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു.

തോട്ടത്തും താഴ - തയ്യിൽ പാലം റോഡ് -50 ലക്ഷം, പള്ളിയിൽ താഴം ചാലോട് റോഡ് 30 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
ഇ.കെ. വിജയൻ എം.എൽ.എ വകുപ്പ് മന്ത്രി സജി ചെറിയാന് നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ടെന്റർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
#Tenter #soon #Eightylakhs #sanctioned #two #coastalroads #Edachery