പാറക്കടവ്: (nadapuramnews.in) പാറക്കടവിൽ വാഹനാപകടം, ഇരുചക്ര വാഹന യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്ക്. അപകട ദൃശ്യം ട്രൂവിഷൻ ന്യൂസിന് ലഭിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.

ബൈക്കിൽ സഞ്ചരിച്ച കല്ലിക്കണ്ടി എൻ എ എം കോളേജ് വിദ്യാർത്ഥിക്കും സ്കൂട്ടറിൽ യാത്ര ചെയ്ത താനക്കോട്ടൂർ സ്വദേശിക്കുമാണ് പരിക്ക്. പാറക്കടവ് - പാനൂർ റോഡിൽ കുറുവന്തേരി റോഡ് ജംഗ്ഷനടുത്ത് അടുത്തിടെ പ്രവർത്തനം തുടങ്ങിയ പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്.
പാറക്കടവ് ഭാഗത്ത് നിന്ന് വന്ന സ്കൂട്ടർ യാത്രക്കാരൻ റോഡ് മുറിച്ച് പെട്രോൾ പമ്പിലേക്ക് വാഹനം കയറ്റുന്നതിനിടെ കല്ലിക്കണ്ടി ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന മോട്ടോർ ബൈക്കുമായി കൂട്ടിയിട്ടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളിലെയും യാത്രക്കാർ റോഡിലേക്ക് തെറിച്ച് വീണു.
https://youtu.be/OK1pYLaYFFQ?si=wS0iufb5Q3SciqzP
ഇന്നലെ വൈകിട്ടാണ് അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ പറക്കടവിലെ ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി കൊണ്ടുപോയി.
#Caraccident #Parakadav #Twopeople #seriouslyinjured