പാറക്കടവ്: (nadapuramnews.in) സ്വതന്ത്ര കർഷക സംഘം ചെക്യാട് പഞ്ചായത്ത് കൺവൻഷനും കൗൺസിൽ മീറ്റും മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മത് കുറുവയിൽ ഉദ്ഘാടനം ചെയ്തു. പാറക്കടവിലെ വളപ്പിൽ അമ്മതിൻ്റെ വസതിയിൽ ചേർന്ന കൺവെൻഷനിൽ ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം മുഖ്യപ്രഭാഷണം നടത്തി.

പഞ്ചായത്തിലെ രൂക്ഷമായ വന്യജീവി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി വരുത്തുന്ന നാശ നഷ്ടങ്ങൾക്കുള്ള നഷ്ട പരിഹാരത്തുക കാലോചിതമായി വർദ്ധിപ്പിക്കണമെന്നും ലഘുവായ നടപടി ക്രമത്തിലുടെ അത് കർഷകർക്ക് ലഭ്യമാക്കാൻ ആവശ്യമായത് ചെയ്യണമെന്നും കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ബി.പി.മൂസ, അബ്ദുല്ല വല്ലൻകണ്ടത്തിൽ, വി.വികെ.ജാതിയേരി, റഫീഖ് വി.പി, ഹമീദ് എം.പി.അബ്ദുറഹിമാൻ പായങ്ങാടി എന്നിവർ സംസാരിച്ചു. വി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ടി.എ.സലാം സ്വാഗതം പറഞ്ഞു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: ഹമീദ് ദാരിമി, വൈസ് പ്രസി: ടി.ടി.അമ്മത് ഹാജി, മൂസഹാജി പീറ്റക്കണ്ടിയിൽ, ജന:സെക്രട്ടറി:റഫീഖ് പന്ന്യൻറവിട, സെക്രട്ടറിമാർ മൊയ്തു മൂലംവെള്ളി, വടക്കുങ്കര അന്ത്രു, മഹമൂദ് കുയ്യണ്ടത്തിൽ. ട്രഷറർ: ഇബ്രാഹിം ചാരുമ്മൽ.
#Wildlifeviolence #Faircompensation #farmers