തുണേരി: (nadapuramnews.in) മരണപ്പെട്ട കോടഞ്ചേരി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പറകുന്നത്ത് മൊയ്തു ഹാജിയുടെ മയ്യത്ത് മുസ്ലിം ലീഗ് നേതാക്കൾ പാർട്ടി പതാക പുതപ്പിച്ച് വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നിറന്നി ജുമാസ്ജിദ് കബർസ്ഥാനിയിൽ കബറടക്കി.

നാട്ടിലെ നല്ല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും അശരണരെ അകമയിക്ക് സഹായിക്കുകയും ചെയ്യുന്ന നാടിൻ്റെ സൗമ്യ മുഖമായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞ കോടഞ്ചേരിയിലെ മുസ്ലിം ലീഗ് നേതവ് പറക്കുന്നത് മൊയ്തു ഹാജി.
നിറന്നി മഹൽ കമ്മറ്റി ഭാരവാഹി, ഹിദായത്ത് സിബിയാൻ മദ്രസ്സ വൈസ് പ്രസിഡന്റ്, റഹ്മത്ത് മസ്ജിദ് ട്രഷറർ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ഖത്തർ നിന്നി മഹൽ കമ്മറ്റി പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു മൊയ്തു ഹാജി.
നാദാപുരം എം എൽ എ ഇ കെ വിജയൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എ റസ്റ്റാഖ് മാസ്റ്റർ, സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദലി, തുണേരി പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന, മുസ്ലിം ലീഗ് നേതക്കളായ ബംഗ്ലത്ത് മുഹമ്മദ്, അഹമദ് പുന്നക്കൽ, സൂപ്പി നരിക്കാട്ടേരി, സി ഹമീദ് മാസ്റ്റർ, ഖാലിദ് മാസ്റ്റർ കെ എം സമീർ, ഫിർദൗസ് നാളുർ ടി കെ അബ്ബാസ് തുടങ്ങിയവർ വീട്ടിൽ എത്തി അനുശോചിച്ചു.
കാട്ടുമംത്തിൽ അബുബക്കർ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി അനുശോചനയോഗത്തിൽ തുണേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡറ്റ് കെ പി സി തങ്ങൾ, വാർഡ് മെമ്പർ ഇ കെ രാജൻ, യുത്ത് കോൺഗ്രസ്സ് നേതാവ് വി കെ രജീഷ്,
കാട്ടിൽ അബ്ദുള്ള ഹാജി, പി കെ സി ഹമീദ്, എ പി അമ്പു, നിസാർ ഹാജി, ടി ടി കെ ഹാരിസ്, കോടഞ്ചേരി സമീർ, പാനോളി യൂസഫ്, എ കെ ഉസ്മാൻ ഉസ്താദ് തുടങ്ങിയവർ അനുശോചിച്ചു. അബ്ദുറഹ്മാൻ അൻവരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.
#demise #Moithuhaji #left #nation #tears