നാദാപുരം: (nadapuramnews.in) ഒക്ടോബർ 14 നു ആരംഭിച്ച തുണേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു. പതിനഞ്ചു വാർഡുകളിലെയും വിവിധ ക്ലബുകൾ തമ്മിൽ ഉള്ള വിവിധ മത്സരത്തിൽ റിഥം തുണേരി വെസ്റ്റ് ഓവറോൾ ചാമ്പ്യൻ മാരായി.
ഫുട്ബോൾ മത്സരത്തിൽ യൂത്ത് വിങ് പേരോട് ചാമ്പ്യൻ മാർ ആയി. റിഥം തുണേരി വെസ്റ്റ് റണ്ണേഴ്സ് അപ്പുമായി. വോളിബോൾ മത്സരത്തിൽ ബ്രദേഴ്സ് ചാലപ്പുറം ജേതാക്കൾ ആയി.
ഡിഫൻഡേഴ്സ് മുടവന്തേരി റണ്ണേഴ്സ് അപ്പുമായി. വിജയികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഷാഹിന ട്രോഫികൾ വിതരണം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സുധ സത്യൻ, മറ്റു മെമ്പർ മാരായ കെ മധു മോഹനൻ, കെ പി ലിഷ, ഫസൽ മാട്ടാൻ, വി കെ രജീഷ്, പി കെ അജ്മൽ, വാരിസ് പേരോട്, കെ പി റിയാസ് എന്നിവർ സംബന്ധിച്ചു.
#Thuneri #GramaPanchayat #Keralolsavam #concluded