തൂണേരി: (nadapuramnews.in) നവംബർ ഇരുപത്തിനാലിന് കല്ലാച്ചിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിൻ്റെ ഭാഗമായി തൂണേരി ഗ്രാമ പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.
നാദാപുരം എം എൽ എ ഇ.കെ. വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. തൂണേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി രാജീവൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് നെല്ലിയേരി ബാലൻ അധ്യക്ഷത വഹിച്ചു.
പി പി ചാത്തു, നോഡൽ ഓഫീസർ ജോസഫ് കുര്യൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി ജിമേഷ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
നെല്ലിയേരി ബാലൻ ചെയർമാനായും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി രാജീവൻ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.പഞ്ചായത്ത് അംഗങ്ങളും ജനപ്രധിനിധികളും യോഗത്തിൽ പങ്കെടുത്തു.
#ThuneriGramaPanchayat #Organizing #Committee #formed #part #NavakeralaSadas