തുണേരി : (nadapuramnews.com) ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൻ്റെ കലാമത്സരത്തിന് തുടക്കമായി കഴിഞ്ഞ 10 ദിവസമായി നടന്നു വരുന്ന കായിക മത്സരത്തിനു ശേഷം കലാ മത്സരങ്ങൾക്ക് ഇന്ന് കല്ലാച്ചി ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.
ഇതിൻ്റെ മുന്നോടിയായ് നടന്ന ഘോഷയാത്ര നാദാപുരം ഗ്രാമ പഞ്ചായത്തിൽ നിന്നും ആരംഭിച്ച് ഹയർസെക്കണ്ടറി സ്കൂളിൽ സമാപിച്ചു.നൂറു കണക്കിന് ബഹുജനങ്ങളും, രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുത്ത ഘോഷയാത്രയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ വൈസ് പ്രസി: ടി കെ അരവിന്ദാക്ഷൻ സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി
ബിന്ദു പുതിയോട്ടിൽ കെ.കെ. ഇന്ദിര മെമ്പർമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസി: അഖില മര്യാട്ട് സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, മെമ്പർമാർ മാർ, രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.പി കുമാരൻ മാസ്റ്റർ,
എം പി സുപ്പി, അഡ്വ: കെ.എം രഘുനാഥ് വലിയാണ്ടി ഹമീദ്, കെ.ടി.കെ ചന്ദ്രൻ ,കരിമ്പിൽ ദിവാരകൻ എന്നിവർ നേതൃത്വം നൽകി നാളെ വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം ചെയ്യും.
#art #competition #Thuneri #Block #Panchayath #KeralaFestival #started