അരൂർ : (nadapuramnews.com) ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തുണേരി ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന നീരുറവ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു .
പരിപാടി വട്ടപ്പൊയിലിലെ കുറ്റിപ്പൊയിൽത്താഴ തോട് പരിസരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി വനജ ഉദ്ഘാടനം ചെയ്തു .
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷയായി. ഒപ്പം പരിപാടിയിൽ പഞ്ചായത്തംഗം നീലഞ്ചേരിക്കണ്ടി അലിമത്ത്, ബിഡിഒ ദേവികരാജ്, കെ കെ കുഞ്ഞിരാമൻ, ദിലീപ് പെരുമുണ്ടച്ചേരി, സി കെ ഷിജിൻ എന്നിവർ സംസാരിച്ചു
#Spring #Project #Inauguration #work #Thuneri #BlockPanchayath