പാറക്കടവ്: (nadapuramnews.com) നികുതികൾ വർധിപ്പിച്ച് കൊണ്ട് കേരളത്തെ അപമാനിക്കുകയാണ് പിണറായിസർക്കാർ. തൊഴിലാളിവർഗപാർട്ടിയുടെ നേതാവ് എന്ന് പറയുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ വൈദ്യുതി ചാർജ് വർധിപ്പിച്ചത് മൂലം കേരളത്തിലെ തൊഴിലാളികളുടെയും സാധാരണക്കാരന്റെയും നടുവൊടിച്ചെന്നും
വർധിപ്പിച്ച വൈദ്യുത ചാർജ് ഉടൻ പിൻവലിക്കണമെന്നും ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജില്ല യു ഡി എഫ് കൺവീനർ അഹമദ് പുന്നക്കൽ സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് ലീഗ് അധ്യക്ഷൻ അഹമദ് കുറുവയിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് ട്രഷറർ ടി.കെ ഖാലിദ് മാസ്റ്റർ,മണ്ഡലം ലീഗ് സെക്രട്ടറി ബി.പി മുസ്സ,ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരം,ജില്ലയൂത്ത് ലീഗ് പാധ്യക്ഷൻ ഹാരിസ് കൊത്തിക്കുടി,പഞ്ചായത്ത് ലീഗ് ഭാരവാഹികളായ എ.ആർ.കെ മൊയ്തു,വി.വി മൊയ്തു,ഭരണസമിതി അംഗങ്ങളായ സി.എച്ച് സമീറ,സുബൈർ പാറേമ്മൽ,റംല കുട്യാപ്പണ്ടി,ഹാജറ ചെറൂണി,
റഫീഖ് മുണ്ടോളി,ഷഫീഖ് പള്ളിക്കൽ,ടി.എസലാം,തൈക്കണ്ടി നവാസ്,സി.കെ ഖാലിദ്,മൂസ്സ ഹാജി കയ്യാല,എം.പി ഹമീദ് മാസ്റ്റർ,സലീം ചെക്യാട്,കെ.എം മൂസ്സ,കാട്ടിൽ മൂസ്സ,കെ.ടി അബ്ദുള്ള,കെ.കെ അബ്ദുള്ള,വി.പി മഹമൂദ്ഹാജി,റഫീഖ് ആവുക്കൽ,പി.കെ ഹനീഫ,റഫീഖ് കീരിച്ചിൻറവിട എന്നിവർ ആശംസകൾ അറിയിച്ചു.ജന:സെക്രട്ടറി സി.എച്ച് ഹമീദ് മാസ്റ്റർ സ്വാഗതവുംവൈസ് പ്രസിഡൻറ് അമ്പലം ഹമീദ് ഹാജിനന്ദിയും പറഞ്ഞു.
#Withdraw #hike #electricity #charges #immediately #Punnakkal